ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയ രഹസ്യം റിട്ടയര്‍മെന്റിന് ശേഷമേ വെളിപ്പെടുത്തൂ; ധോണി

dhoni

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയ രഹസ്യം താന്‍ റിട്ടയര്‍ ആകും വരെ വെളിപ്പെടുത്തില്ലെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി. ഐപിഎല്‍ മൂന്ന് തവണ വിജയിക്കുകയും 9 തവണ പ്ലേ ഓഫിലും 7 തവണ ഫൈനലിലും എത്തിയിട്ടുമുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംങ്‌സ്. സണ്‍റൈസേഴ്‌സുമായുള്ള മത്സരത്തിന് ശേഷം സംസാരിക്കവെയാണ് താരം ഇക്കാര്യം പങ്ക് വച്ചത്.

കാണികളുടെയും ഫ്രാഞ്ചൈസിയുടെ പിന്തുണ വലിയ ഘടകമാണ്, കൂടാതെ സപ്പോര്‍ട്ട് സ്റ്റാഫിനും വലിയ ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്, എന്നാല്‍ ഇതിലധികം തനിക്ക് ഒന്നും പറയാനാകില്ല, ബാക്കിയെല്ലാം റിട്ടയര്‍ ചെയ്ത ശേഷം പറയാമെന്നും എംഎസ് ധോണി വ്യക്തമാക്കി. താന്‍ ഇപ്പോള്‍ തന്നെ എല്ലാം വ്യക്തമാക്കിയാല്‍ പിന്നെ ചെന്നൈ ലേലങ്ങളില്‍ തന്നെ വാങ്ങുകയില്ലെന്നും തമാശ രൂപേണ ധോണി പറഞ്ഞു.

Top