ധോണിക്കും ഫ്‌ലെമിങ്ങിനും നന്ദി അറിയിച്ച് ഷെയിന്‍ വാട്ട്‌സണ്‍

വേറെ ഏത് ടീം ആയിരുന്നുവെങ്കിലും ഫോമില്ലാതെ വിഷമിച്ച തന്നെ പുറത്ത് ഇരുത്തുമായിരുന്നുവെന്ന് ചെന്നൈ ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണ്‍. 12ാം സീസണില്‍ ആദ്യമായി ഫോമിലേക്ക് ഉയര്‍ന്ന താരം നേടിയ 96 റണ്‍സിന്റെ പിന്‍ബലത്തിലാണ് ഇന്നലെ ചെന്നൈ ഹൈദരാബാദിനെ മറികടന്നത്.

മത്സര ശേഷം താരം ക്യാപ്റ്റന്‍ ധോണിക്കും പരിശീലകന്‍ ഫ്‌ലെമിങ്ങിനും നന്ദി പറഞ്ഞു. ‘ധോണിയോടും ഫ്‌ലെമിങ്ങിനോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല, ലോകത്തില്‍ ഞാന്‍ കളിച്ച വേറെ ഏത് ടീം ആയിരുന്നെങ്കിലും തന്നെ ഡ്രോപ്പ് ചെയ്യുമായിരുന്നു’ ‘പക്ഷെ അവര്‍ എന്നില്‍ വിശ്വസിച്ചു’ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ലഭിച്ച ഭാഗ്യവും തന്നെ ഏറെ സഹായിച്ചതായി താരം സമ്മതിച്ചു. വാട്ട്‌സന് പരമാവധി അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയാറായിരുന്നു എന്ന് നേരത്തെ ധോണിയും സൂചന നല്‍കിയിരുന്നു.

Top