സമരം ചെയ്യുന്ന കര്‍ഷകർ അക്രമാസക്തരായ ഭ്രാന്തന്‍മാർ; വിവാദത്തിലായി ചോദ്യപേപ്പർ

ചെന്നൈ: കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകർക്കെതിരെ വിവാദ പരാമർശവുമായി തമിഴ്‌നാട്ടിലെ പ്രമുഖ സ്കൂളിലെ ചോദ്യപേപ്പർ. കര്‍ഷകരെ ‘അക്രമാസക്തരായ ഭ്രാന്തന്‍’മാരെന്നാണ് പത്താംക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പരാമർശിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയെക്കുറിച്ചുള്ള ചോദ്യങ്ങളിലാണ് വിവാദ പരാമര്‍ശമുളളത്. ദിനപത്രത്തിലെ എഡിറ്റര്‍ക്ക് കത്തെഴുതാന്‍ ആവശ്യപ്പെടുന്നതാണ് ചോദ്യം. പുറത്ത് നിന്നുള്ളവരുടെ പ്രേരണയാല്‍ പൊതുമുതലിന് ഉണ്ടാവുന്ന രൂക്ഷമായ നാശനഷ്ടം വിശദമാക്കി കത്തെഴുതാനാണ് ചോദ്യം ആവശ്യപ്പെടുന്നത്. ഫെബ്രുവരി 11നായിരുന്നു ഈ പരീക്ഷ നടന്നത്. അതേസമയം, സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ രംഗത്തെത്തിയിട്ടുണ്ട്.

Top