രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; തീരുമാനം നാളെ അറിയാം

ചെന്നൈ: തമിഴ് നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് തന്റെ ആരാധകരുടെ സംഘടനയായ രജനീ മക്കള്‍ മന്‍ട്രത്തിന്റെ ജില്ലാതല സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആറ് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നാളെ പാര്‍ട്ടിയുടെ പേര് വിവിരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. നാളെ കോടമ്പാക്കം രഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടക്കുന്ന യോഗത്തില്‍ നിര്‍ബന്ധമായിട്ടും ഫാന്‍സ് അസോസിയേഷന്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

പൗരത്വ ഭേഗഗതി നിയമത്തെ കുറിച്ചും അതിനെതിരെ നടക്കുന്ന സമരങ്ങളെ കുറിച്ചും രജനീകാന്ത് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് അഭിപ്രായം തേടുമെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല ഡല്‍ഹി കലാപവും ചര്‍ച്ചയാകും.

അതേസമയം മക്കള്‍ മന്‍ഡ്രത്തിന് ബൂത്തു കമ്മിറ്റികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചയെന്നതാണ് പുറത്തുവരുന്ന വിവരം. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിനുശേഷം കൃത്യമായ രാഷ്ട്രീയ നിലപാടുകളും പ്രഖ്യാപനങ്ങളുമുണ്ടാകുമെന്നാണ് സൂചന.

Top