ചെന്നൈയില്‍ മലയാളി വീട്ടമ്മ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തേറ്റ് മരിച്ചു

crime

ചെന്നൈ: ചെന്നൈയില്‍ മലയാളി വീട്ടമ്മയെ ഭര്‍ത്താവ് പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. അമിഞ്ചിക്കര തിരുവീതിയമ്മന്‍ കോവില്‍ സ്ട്രീറ്റിലെ ഡേവിഡ് ആണ് ഭാര്യ ലേഖ(37)യാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. കലഹത്തെ തുടര്‍ന്ന് രണ്ടുപേരും ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കില്‍പ്പോക്ക് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top