ആദ്യമായി ‘മിസ് ഇന്ത്യ വാഷിങ്ടണ്‍’ ആയി മലയാളി : ആന്‍സി ഫിലിപ്പ്

ചെന്നൈ: യു.എസിലെ ‘മിസ് ഇന്ത്യ വാഷിങ്ടണ്‍’ പുരസ്‌കാരം മലയാളിക്ക്. ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്റെയും ജാന്‍സി ലൂക്കോസിന്റെയും ഏകമകള്‍ ആന്‍സി ഫിലിപ്പാണ് ‘മിസ് ഇന്ത്യ വാഷിങ്ടണ്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ‘റാവിഷിങ് വുമണ്‍’ എന്ന സന്നദ്ധസംഘടന എല്ലാ വര്‍ഷവും നടത്തുന്ന ‘മിസ് ഇന്ത്യ വാഷിങ്ടണ്‍’ മത്സരത്തില്‍ ആദ്യമായാണ് ഒരു മലയാളി വിജയിക്കുന്നത് എന്നത് പുരസ്‌കാരത്തെ സംബന്ധിച്ച് ഒരു പ്രത്യേകത കൂടിയാണ്. മഞ്ജുഷ നടരാജന്‍, സുരഭി സോനാലി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വാഷിങ്ടണില്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്ന ആന്‍സി സ്ത്രീകള്‍ക്കായി നേതൃത്വപരിശീലനപരിപാടി നടത്തി വരികയാണ്. ചെന്നൈ വില്ലിവാക്കത്താണ് ആന്‍സിയുടെ കുടുംബം താമസിക്കുന്നത്.

Top