chennai; MBBS student suspended in college

ചെന്നൈ: നായയെ കെട്ടിടത്തിനു മുകളില്‍ നിന്ന് എറിഞ്ഞ രണ്ട് എംബിബിഎസ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

സംഭവത്തിനു ശേഷം തിരിച്ചറിഞ്ഞ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ശേഷം ജാമ്യത്തില്‍ വിട്ട ഇവരെ കോളേജില്‍ നിന്ന്പുറത്താക്കുകയായിരുന്നു.

ഇവര്‍ക്ക് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ആക്ട് പ്രകാരം പത്ത് രൂപയും അമ്പത് രൂപയും പിഴ അടയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തു വന്നു.

നിയമം പഴയതായെന്നും 1960 ല്‍ ഉണ്ടാക്കിയ നിയമം പുതുക്കണമെന്നും മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ ശ്രാവണ്‍ കൃഷ്ണന്‍ പറഞ്ഞു.

നായയെ വലിച്ചെറിഞ്ഞത് ചെന്നൈയിലെ മാതാ മെഡിക്കല്‍ കൊളേജില്‍ പഠിക്കുന്ന ഗൗതം എസും സുഹൃത്തുമാണെന്ന് വീഡിയോയിലൂടെ വ്യക്തമയിരുന്നു.

എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ക്രൂര വിനോദത്തിന് ഇരയായ നായ ജീവിതത്തിലേക്കു തിരിച്ചു വരുന്നതായി ശ്രാവണ്‍ കൃഷ്ണന്‍ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Top