ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി

.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്. ഇതോടെ കളിച്ച ആറ് മത്സരങ്ങളില്‍ നാലിലും ചെന്നൈ തോറ്റു. അഞ്ച് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയുടെ മൂന്നാം ജയമാണ് ഇത്. ഇതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുമായി.

ബൗളിങ് ഇരു ടീമുകളും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. 81 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയെ മാറ്റി നിര്‍ത്തിയാല്‍ കൊല്‍ക്കത്ത ബാറ്റിങ് പരാജയമായിരുന്നു. നിശ്ചിത 20 ഓവറില്‍ 167 റണ്‍സിന് നൈറ്റ് റൈഡേഴ്‌സിനെ പുറത്താക്കാന്‍ ചെന്നൈക്കായി. ബ്രാവോ മൂന്നും, കരണ്‍ ശര്‍മ, ശര്‍ദ്ധുല്‍ ഠാക്കൂര്‍, സാം കറന്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യ നിരയിലെ ഫോമില്ലായ്മ് ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചു. ഷെയിന്‍ വാട്‌സണ്‍ 50 റണ്‍സ് നേടി. കൂടാതെ, റായിഡു 30 റണ്‍സ് നേടിയതൊഴിച്ചാല്‍ ആരും തന്നെ ചെന്നൈ നിരയില്‍ തിളങ്ങിയില്ല.

Top