ലോക്ക്ഡൗണ്‍ ലംഘിച്ച് ചെന്നൈയില്‍ തബ്ലീഗ് നേതാക്കള്‍ക്ക് സ്വീകരണം

ചെന്നൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ചെന്നൈയില്‍ തബ്ലീഗ് നേതാക്കള്‍ക്ക് സ്വീകരണം. ആള്‍ക്കൂട്ട സ്വീകരണം. ഈറോഡില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി എത്തിയ നേതാക്കള്‍ക്കാണ് ജനങ്ങള്‍ സ്വീകരണം നല്‍കിയത്. തമിഴ്‌നാട്ടില്‍ രോഗബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും ലോക്ക് ഡൗണ്‍ ലംഘനം ഉണ്ടായിരിക്കുന്നത്.

അതിനിടെ ചെന്നൈയില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു മാധ്യമ പ്രവര്‍ത്തകനും പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ മുഖ്യ ദിനപത്രത്തിലെ ലേഖകനാണ് കൊവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ടര്‍. ഇതോടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക ടെസ്റ്റിങ്ങ് സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവര്‍ പരിശോധനയ്ക്ക് എത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top