ഐ ലീഗ്; ഇന്ത്യന്‍ ആരോസിനെ മുട്ടുകുത്തിച്ച് ചെന്നൈ സിറ്റിക്ക് ജയം

ചെന്നൈ: ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ച് ചെന്നൈ സിറ്റിക്ക് ജയം. ചെന്നൈക്ക് വേണ്ടി ഗോള്‍ നേടിയത് ജാപ്പനീസ് താരം കൗസുമി യുസയാണ്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലും പൂര്‍ണ ആധിപത്യം സ്ഥാപിക്കാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടില്ല.

ചെന്നൈ തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷമാണ് ഒരു ജയം സ്വന്തമാക്കുന്നത്. അവസാനം കളിച്ച അഞ്ച് കളികളില്‍ മൂന്നിലും തോറ്റ ചെന്നൈ രണ്ടു കളികളിലാണ് ജയം സ്വന്തമാക്കിയത്.

എന്നാല്‍ അഞ്ചു കളികളില്‍ ഇന്ത്യന്‍ ആരോസിന്റെ നാലാം തോല്‍വിയാണ് ഇത്. 10 കളികളില്‍നിന്നും 7 പോയന്റുമായി 11-ാം സ്ഥാനത്താണ് ഇന്ത്യന്‍ ആരോസ്. ചെന്നൈ 9 കളികളില്‍ നിന്നും 11 പോയന്റുമായി എട്ടാം സ്ഥാനത്താണ് ഉള്ളത്.
ഫിബ്രുവരി 9ന് ചര്‍ച്ചില്‍ ബ്രദേഴ്സുമായാണ് ചെന്നൈയുടെ അടുത്ത മത്സരം നടക്കുക.

Top