തമിഴ്‌നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ചെന്നൈ: തമിഴ്‌നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത. തമിഴ്‌നാട് തീരങ്ങളിലും കമോറിന്‍ മേഖലയിലുമാണ് കാറ്റ് വീശുകയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇവിടങ്ങളില്‍ വടക്ക് കിഴക്ക് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലും കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top