ചെന്നൈയില്‍ കനത്ത മഴ; സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ : തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍ സേതുലക്ഷ്മി അറിയിച്ചു.

ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. മദ്രാസ് യൂണിവേഴ്സിറ്റിയും തിരുവള്ളുവര്‍ യൂണിവേഴ്സിറ്റിയും പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ പ്രകാരം കനത്ത മഴയാണ് തമിഴ്നാട്ടില്‍ രേഖപ്പെടുത്തുക. ഇന്നും നാളെയും ലക്ഷദ്വീപിനോട് ചേര്‍ന്ന മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.

Top