ചെന്നൈയില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമസ്ഥയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ചെന്നൈ: ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചെന്നൈയില്‍ തുറന്ന് പ്രവര്‍ത്തിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമസ്ഥയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ബാര്‍ബാര്‍ ഷോപ്പിലെത്തിയ നിരവധി പേര്‍ രോഗഭീതിയിലാണ്.

കോയമ്പേടിലാണ് ബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഷോപ്പിലെത്തിയ ആള്‍ക്കാരെ കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍.

വാല്‍സരവാക്കം മുനിസിപ്പാലിറ്റി പ്രദേശത്താണ് ഇയാളുടെ വീട്. ഇയാളുമായി അടുത്ത് ഇടപഴകിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിച്ച് വരികയാണ്.

ബാര്‍ബര്‍ ഷോപ്പിലെത്തിയ 30 പേര്‍ ഇതിനോടകം സ്വമേധയാ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ട്.

അതേസമയം വൈറസ് സ്ഥിരീകരിച്ചതോടെ കോയമ്പേട്, വാല്‍സരവാക്കം, നേര്‍കുന്ദ്രം എന്നീ ഇടങ്ങളില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Top