ഭാര്യയെയും മക്കളെയും കഴുത്തറത്ത് കൊന്ന് ആത്മഹത്യ

ചെന്നൈ : വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യയെയും മക്കളെയും കഴുത്തറത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.ചെന്നൈ സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയര്‍ ആയ പ്രകാശ് (41),ഭാര്യ ഗായത്രി (39),മക്കളായ നിത്യശ്രീ (11),ഹരികൃഷ്ണന്‍ (9) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തമിഴ്‌നാട്ടിലെ പല്ലാവരത്താണ് സംഭവം.

ഇലക്ട്രിക്ക് കട്ടിങ് മെഷീന്‍ ഉപയോഗിച്ച് ഭാര്യയുടെയും മക്കളുടെയും കഴുത്തറുത്ത ശേഷം സ്വയം കഴുത്ത് മുറിച്ചെന്നാണ് പൊലീസ് നിഗമനം.ശനിയാഴ്ച ഏറെ വൈകിയും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കണ്ടിരുന്നില്ല.മാത്രമല്ല രാത്രിയില്‍ ഓണ്‍ ചെയ്ത ലൈറ്റുകള്‍ ഓഫ് ചെയ്തിരുന്നില്ല.സംശയം തോന്നിയ അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രകാശിന്റെ സാമ്പത്തികബാധ്യതകളാണ് കുടുംബത്തെ ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന.കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പ്രകാശ് ഓണ്‍ലൈന്‍ വഴി കട്ടിങ് മെഷീന്‍ വാങ്ങിയെന്നാണ് ലഭിച്ച വിവരം.

Top