രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയണം: സംവിധായകന്‍ സീമാന്‍

rajanikanth

ജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയണമെന്ന് സംവിധായകന്‍ സീമാന്‍. രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ല ,കുറച്ചു ചലച്ചിത്രങ്ങളില്‍ അഭിനയിച്ചതുകൊണ്ടുമാത്രം നേതാവാകില്ല. ജനങ്ങള്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് നേതാക്കള്‍ എന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘ടീസര്‍’ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. സിനിമാ കൊട്ടകയില്‍മാത്രമാണ് നടന്മാര്‍ നേതാക്കളാകുന്നത്. രജനീകാന്തിനെപ്പോലെയുള്ളവരെ നേതാവെന്നു വിളിച്ചാല്‍ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും സീമാന്‍ ചോദിച്ചു. തമിഴര്‍ കക്ഷി നേതാവാണ് സീമാന്‍.

ചലച്ചിത്രമേഖലയില്‍ പോലും പലരും തലൈവര്‍ എന്നാണ് രജനിയെ വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. ഇങ്ങനെ വിളിച്ചുകൊണ്ടു പിന്നാലെ നടക്കുന്നവരെ കൊല്ലുകയാണു വേണ്ടത്. അല്ലെങ്കില്‍ സ്വയം മരിക്കണമെന്നും സീമാന്‍ പറഞ്ഞു.

രജനീകാന്ത് തമിഴനല്ലെന്നു കാട്ടി അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശത്തെയും സീമാന്‍ എതിര്‍ത്തിരുന്നു.

Top