ചെപ്പോക്കില്‍ ചെന്നൈ തന്നെ കിങ്, ആര്‍സിബിയെ വീഴ്ത്തിയത് ആറ് വിക്കറ്റിന്

പിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിക്കറ്റ് ജയം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ ഓവറില്‍ അടിച്ചെടുത്തു. 15 പന്തില്‍ 38 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. തോല്‍വിയോടെ 2008നുശേഷം ചെപ്പോക്കില്‍ ജയിക്കാനായില്ലെന്ന റെക്കോര്‍ഡ് തിരുത്താന്‍ ഇത്തവണയും ആര്‍സിബിക്കായില്ല. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 173-6, സി എസ് കെ 18.4 ഓവറില്‍ 176-4.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നല്ല തുടക്കത്തിനുശേഷം മുസ്തഫിസുര്‍ റഹ്മാന് മുന്നില്‍ തകര്‍ന്നടിഞ്ഞെങ്കിലും അനുജ് റാവത്തിന്‍റെയും ദിനേശ് കാര്‍ത്തിക്കിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തത്. 25 പന്തില്‍ 48 റണ്‍സടിച്ച അനുജ് റാവത്താണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 38 റണ്‍സടിച്ച് പുറത്താകാതെ നിന്നു. തുടക്കം മിന്നിച്ച ക്യാപ്റ്റന്‍ 23 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 20 പന്തില്‍ 21 റണ്‍സെടുത്തു.

ആര്‍സിബിക്ക് മറുപടി പറയാനിറങ്ങിയ ചെന്നൈക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടു, നാലോവറില്‍ 38 റണ്‍സടിച്ച് നന്നായി തുടങ്ങിയ ചെന്നൈക്ക് പക്ഷെ നാലാം ഓവറിലെ അവസാന പന്തില്‍ തിരിച്ചടിയേറ്റു. 15 പന്തില്‍ 15 റണ്‍സെടുത്ത റുതുരാജിനെ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്‍റെ കൈകളിലെത്തിച്ച് യാഷ് ദയാലാണ് ചെന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. വണ്‍ ഡൗണായി എത്തിയ അജിങ്ക്യാ രഹാനെയും രചീന്‍ രവീന്ദ്രയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സിലെത്തി. പവര്‍ പ്ലേക്ക് പിന്നാലെ തകര്‍ത്തടിച്ച രചിന്‍ രവീന്ദ്രയെ(15 പന്തില്‍ 37) രജത് പാടീദാറിന്‍റെ കൈകളിലേക്ക് അയച്ച കരണ്‍ ശര്‍മ ചെന്നൈക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

രഹാനെയും ഡാരില്‍ മിച്ചലും ചേര്‍ന്ന് ചെന്നൈയെ 10 ഓവറില്‍ 92 റണ്‍സിലെത്തിച്ചെങ്കിലും 100 കടക്കും മുമ്പ് ഗ്രീനിനെ സിക്സ് അടിച്ച രഹാനെയെ അടുത്ത പന്തില്‍ പുറത്താക്കി ആര്‍സിബി പ്രതികാരം വീട്ടി. 19 പന്തില്‍ 27 റണ്‍സെടുത്ത രഹാനെക്ക് പിന്നാലെ സ്കോര്‍ 100 കടന്നതിനൊപ്പം ഡാരില്‍ മിച്ചലും(18 പന്തില്‍ 22) ഗ്രീനിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ചെന്നൈ ഒന്ന് പതറി. എന്നാല്‍ 27 പന്തില്‍ 34 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ദുബെയും 17 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയും ചേര്‍ന്നുള്ള 66 റണ്‍സ് കൂട്ടുകെട്ട് ചെന്നൈയുടെ ചെപ്പോക്ക് കോട്ട തകരാതെ കാത്തു.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ആര്‍സിബി നല്ല തുടക്കത്തിനുശേഷം മുസ്തഫിസുര്‍ റഹ്മാന് മുന്നില്‍ തകര്‍ന്നടിഞ്ഞെങ്കിലും അനുജ് റാവത്തിന്‍റെയും ദിനേശ് കാര്‍ത്തിക്കിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തത്. 25 പന്തില്‍ 48 റണ്‍സടിച്ച അനുജ് റാവത്താണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 38 റണ്‍സടിച്ച് പുറത്താകാതെ നിന്നു. തുടക്കം മിന്നിച്ച ക്യാപ്റ്റന്‍ 23 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 20 പന്തില്‍ 21 റണ്‍സെടുത്തു.

Top