ഐ ലീഗിനായുള്ള ചെന്നൈ സിറ്റിയുടെ പുതിയ താരം സ്പാനിഷ് സ്‌ട്രൈക്കര്‍

spanish-striker

ചെന്നൈ സിറ്റിയുടെ പുതിയ താരം സ്പാനിഷ് സ്‌ട്രൈക്കറായ പെഡ്രൊ ഹാവിയര്‍ മാന്‍സി ക്രൂസ്. അടുത്ത ഐ ലീഗിനായുള്ള ഒരുക്കത്തിന്റെ മുന്നോടിയായാണ് വിദേശതാരത്തെ ടീമില്‍ എത്തിച്ചിരിക്കുന്നത്. ഈ സീസണില്‍ ചെന്നൈ സിറ്റി സൈന്‍ ചെയ്യുന്ന മൂന്നാമത്തെ വിദേശതാരമാണ് ക്രൂസ്.

ഡിഫന്‍ഡര്‍ റോബേര്‍ട്ടോ സുവാരസും, മിഡ്ഫീല്‍ഡര്‍ സാന്‍ഡ്രോ റോഡ്രിഗസുമാണ് ഇതിനു മുമ്പ്‌ ക്ലബിലേക്ക് എത്തിയ വിദേശ താരങ്ങള്‍. 29 കാരനായ മാന്‍സി ക്രൂസ് കാറ്റലോണിയന്‍ ടീമായ ലെ ഹോസ്പിറ്റലേറ്റിനാണ് അവസാനമായി കളിച്ചത്. ലാസ് പാള്‍മാസ്, എസ്‌ട്രെല്ല എന്നീ ക്ലബുകള്‍ക്കായും മുമ്പ്‌ കളിച്ചിട്ടുണ്ട്.

Top