Chennai City Police Commissioner George changed

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറും മലയാളിയുമായ എസ്.ജോര്‍ജിനെ സ്ഥലം മാറ്റി.

പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു കമ്മീഷനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണിത്.

തമിഴ്‌നാട് പൊലീസിനകത്ത് ഏറ്റവും ശക്തനായ ഈ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം സ്വദേശിയാണ്.

ഭരണപക്ഷവുമായുള്ള അടുപ്പമാണ് ജോര്‍ജിനെ മാറ്റണമെന്ന നിലപാടുമായി മുന്നോട്ടു പോകുവാന്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ പ്രേരിപ്പിച്ചതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Top