ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഇനി പൂര്‍ണമായും സോളാര്‍ എനര്‍ജിയില്‍

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കും. സൗത്ത് റെയില്‍വേയുടെ കീഴിലുള്ള പുരട്ചി തലൈവര്‍ റെയില്‍വേ സ്റ്റേഷനാണ് പൂര്‍ണമായും സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കിയിരിക്കുന്നത്. 1.5 മെഗാവാട്ട് വൈദ്യുതി ശേഷിയുള്ള പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇതോടെ പകല്‍ സമയങ്ങളില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ഇനി പൂര്‍ണമായും സൗരോര്‍ജ്ജത്തെ അടിസ്ഥാനമാക്കിയായിരിക്കും. ചെന്നൈ സൗത്ത് റെയില്‍വേയോട് അനുബദ്ധിച്ച 13 സ്റ്റേഷനുകളിലെ ലൈറ്റുകള്‍ ഫാനുകള്‍ തുടങ്ങിയവയെല്ലാം ഇനി സൗരോര്‍ജ്ജത്തിലേക്ക് മാറും.

റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലുള്‍പ്പെടെ സൗരോര്‍ജ്ജ പാനലുകല്‍ സ്ഥാപിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററില്‍ കുറിച്ചു. സൗരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ പുരട്ചി തലൈവര്‍ ഡോ.എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ഗദര്‍ശകമാകുന്നതില്‍ സന്തോഷം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറുപടിയായി ട്വീറ്റ് ചെയ്തു

എനര്‍ജി ന്യൂട്രല്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കി പൂര്‍ണമായും സൗരോര്‍ജ്ജത്തിലേക്ക് മാറുന്ന ആദ്യ റെയില്‍വേ സ്റ്റേഷനാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍. വൈദ്യുതി ഉപഭോഗം കുറച്ച് സൗരോര്‍ജ്ജത്തിലേക്ക് മാറുന്നതാണ് എനര്‍ജി ന്യൂട്രല്‍ എന്ന ആശയം മുന്നോട്ട് വെക്കുന്നത്.

Top