പൗരത്വ നിയമ പ്രതിഷേധം; തമിഴ്‌നാട്ടില്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും ഇപ്പോഴും പ്രതിഷേധം അലയടിക്കുകയാണ്. അതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ഇന്നും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.

ഇന്ന്‌ രാജ്ഭവനിലേക്കു നടത്തിയ മാര്‍ച്ചില്‍ തമിഴ്‌നാട് തൗഹീദ് ജമാ അത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് പങ്കെടുത്തത്.

എന്നാല്‍ രാജ്ഭവന് കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് വച്ച് മാര്‍ച്ച് ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. ഒരു കിലോമീറ്ററോളം നീളത്തിലുള്ള ദേശീയപതാകയും പ്ലക്കാര്‍ഡുകളും ഏന്തിയാണ് സമരക്കാര്‍ എത്തിയത്.

തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ചെന്നൈയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

Top