വിവാദ പരാമര്‍ശം; തമിഴ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ നെല്ലൈ കണ്ണന്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ വിവാദ പരാമര്‍ശം നടത്തിയതിന് തമിഴ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ നെല്ലൈ കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വധിക്കണമെന്ന ആഹ്വാനമായിരുന്നു കണ്ണന്റെ പ്രസംഗം എന്ന് കാട്ടി ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

സമരം നടത്തിയ മെറീന ബീച്ചില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി വാങ്ങിയില്ലെന്നും അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസാരിച്ചപ്പോഴാണ് മോദി, അമിത് ഷാ എന്നിവര്‍ക്കെതിരെ നെല്ലൈ കണ്ണന്‍ വിമര്‍ശനമുന്നയിച്ചത്.

Top