കൊൽക്കത്തയെ തകർത്തെറിഞ്ഞുകൊണ്ട് ചെന്നൈ രാജാക്കന്മാർ

കൊൽക്കത്തയെ തകർത്തെറിഞ്ഞു ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്‍ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ 172 റൺസാണ് എടുത്തത്. രതീഷ് റാണയാണ് കൊൽക്കത്തക്ക് വേണ്ടി ഏറ്റവും കൂടുതൽ പോരാടിയത്.

173 റൺസ് വിജയലക്ഷ്യവുമായി കളിക്കിറങ്ങിയ ചെന്നൈ കിങ്സ് അവസാന ഓവറായപ്പോഴേക്കും പത്തു റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. തുടർന്ന് അവസാന രണ്ട് ബോളുകളിലെ ജഡേജയുടെ സിക്സറുകളാണ് ചെന്നൈക്ക് വിജയം കൊടുത്തത്. ഈ തോൽവി കൂടിയായപ്പോൾ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളും കുറഞ്ഞു എന്ന് പറയാം.

Top