ഐ.എസ്.എൽ; ജെംഷഡ്പൂരിനെതിരെ ചെന്നൈക്ക് കൂറ്റൻ ജയം

വാസ്‌കോ: ഐഎസ്എല്ലില്‍ ജെംഷഡ്‌പൂര്‍ എഫ്‌സി-ചെന്നൈയിന്‍ എഫ്‌സി പോരാട്ടത്തിൽ കിക്കോഫായി ആദ്യ മിനുറ്റില്‍ തന്നെ ഗോള്‍ പിറന്ന വാശിയേറിയ മത്സരം 2-1ന് ചെന്നൈയിന്‍ എഫ്‌സി വിജയിച്ചു. ഗോളും അസിസ്റ്റുമായി ഇസ്‌മയും സീസണിലെ ആദ്യ മത്സരത്തില്‍ നിറഞ്ഞാടിയ അനിരുദ്ധ് ഥാപ്പയുമാണ് ചെന്നൈയുടെ ഭാഗ്യതാരങ്ങളായി.

ഓവൻ കോയൽ ജെംഷഡ്‌പൂരിനെ 4-2-3-1 ശൈലിയിലും സാവ ലാസ്‍ലോ ചെന്നൈയിനെ 4-4-2 ഫോര്‍മേഷനിലുമാണ് ഇറക്കിയത്. മൈതാനത്ത് പന്ത് താളംപിടിക്കും മുമ്പേ ആദ്യ വെടി പൊട്ടിച്ചു ചെന്നൈയിന്‍റെ അനിരുദ്ധ് ഥാപ്പ. വലതുവിങ്ങില്‍ നിന്ന് ഇസ്‌മ നിലംതൊട്ട് മിന്നല്‍ പാസ് പൊഴിച്ചപ്പോള്‍ ബോക്‌സില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടില്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു ഥാപ്പ. ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ ഗോളാണിത്. ഇതോടെ 56 ആം സെക്കന്‍ഡില്‍ തന്നെ ചെന്നൈയിന്‍ ലീഡ് പിടിച്ചെടുത്തു.

Top