മങ്കിപോക്‌സ് പരിശോധനാകിറ്റ് ; ഒരു മണിക്കൂറിനുള്ളില്‍ വൈറസിനെ കണ്ടെത്താം

ചെന്നൈ : മങ്കിപോക്‌സിനിടയാക്കുന്ന വൈറസിനെ കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധനാകിറ്റ് വികസിപ്പിച്ചതായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവിട്രോണ്‍ ഹെല്‍ത്ത്‌കെയര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കമ്പനിയുടെ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ടീമാണ് ആര്‍.ടി.പി.സി.ആര്‍.അടിസ്ഥാനമാക്കി ഒരു മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്ന കിറ്റ് വികസിപ്പിച്ചത്.

വണ്‍ ട്യൂബ് സിംഗിള്‍ റിയാക്ഷന്‍ സംവിധാനത്തിലൂടെ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.കൂടാതെ വസൂരി വൈറസിനെയും മങ്കിപോക്‌സ് വൈറസിനെയും വെവ്വേറെ തിരിച്ചറിയാന്‍ ഈ കിറ്റിനാല്‍ സാധ്യമാകും.

സ്വാബ് ഉപയോഗിച്ചാണ് പരിശോധിക്കുക.മങ്കിപോക്‌സ് ബാധ മൂലം ശരീരത്തിലുണ്ടാകുന്ന കുമിളകളില്‍ നിന്നുള്ള സ്രവമോ കുമിളകള്‍ക്ക്‌മേല്‍ ഉണ്ടാകുന്ന പൊറ്റയോ രോഗബാധ നിര്‍ണയത്തിന് ഉപയോഗപ്പെടുത്താമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തു.

 

 

Top