കോലം വരച്ച് പ്രതിഷേധം; ചെന്നൈയില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ചെന്നൈയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ച 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ബസന്ത് നഗറിലാണ് സംഭവം നടന്നത്. വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ആണ് അറസ്റ്റിലായത്.

ഇവരുടെ ഫോണ്‍ അടക്കം പൊലീസ് പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധം തുടങ്ങിയ അരമണിക്കൂറിനുള്ളില്‍ പൊലീസെത്തുകയും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

അറസ്റ്റ് ചെയ്തവരെ ജാമ്യത്തിലെടുക്കാന്‍ എത്തിയ മൂന്ന് അഭിഭാഷകരെ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്.

Top