ഇളയദളപതിയെ പിന്തുണച്ച് ആരാധകർ; ട്രെന്‍ഡിങ് ആയി ഹാഷ് ടാഗ്

ചെന്നൈ: ഇളയദളപതി വിജയ്ക്കെതിരായ ആദായ നികുതി വകുപ്പ് നടപടിയില്‍ ആരാധകരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ കത്തുന്നു. വിജയ്യെ പിന്തുണച്ചുകൊണ്ടുള്ള ഹാഷ് ടാഗുകളാണിപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.

WeStandWithTHALAPATHY എന്ന ഹാഷ് ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. വിജയ് ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ള ട്രോളുകളും ഇതോടെ സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്.

വിജയിയുടെ വാക്കുകള്‍ക്കായി കാതോര്‍ക്കുകയാണെന്നും ആരാധകര്‍ പറയുന്നു. മാധ്യമങ്ങള്‍ വിജയ്ക്ക് എതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉണ്ട്. ഇതുവരെ വിജയ്ക്ക് അനുകൂലമായിരുന്ന മാധ്യമങ്ങള്‍ നിലപാട് മാറ്റിയതായും ആരാധകര്‍ ആരോപിക്കുന്നുണ്ട്.

അതേസമയം രജനീകാന്തിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ടും വിജയുമായി താരതമ്യം ചെയ്തുകൊണ്ടുമുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

Top