ചെന്നൈയിൽ ഫാം ജീവനക്കാരനെ വളർത്തു നായകൾ കടിച്ച് കൊന്നു

ചെന്നൈ : ഭക്ഷണം നൽകാൻ വൈകിയ ഫാം ഹൗസ് ജീവനക്കാരനെ റോട്‌വീലർ ഇനത്തിൽപ്പെട്ട 2 വളർത്തു നായ്ക്കൾ കടിച്ചു കൊന്നു. ചിദംബരത്ത് പ്രാദേശിക കോൺഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ ജീവനക്കാരൻ ജീവാനന്ദമാണ് മരിച്ചത്.

രാവിലത്തെ ഭക്ഷണം ജോലിത്തിരക്കു മൂലം വൈകിയതിനാൽ ഉച്ചയ്ക്കു നൽകാൻ ജീവനക്കാരൻ എത്തിയപ്പോഴാണ് ആക്രമണം. ഓടിയപ്പോൾ പിന്തുടർന്നെത്തി കഴുത്തും തലയും കടിച്ചുപറിച്ചു. ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് അറിയിച്ചു.

Top