ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും

ec

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 11-ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാകുക.

സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി സജി ചെറിയാനാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍, ബിജെപി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള എന്നിവരാണ് തിരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നത്.

Top