നിയന്ത്രണം വിട്ട കാര്‍ പൊങ്കാലയ്ക്കിടയിലേക്ക്; 5 പേര്‍ക്ക് പരിക്ക്‌

ചെങ്ങന്നൂര്‍: പൊങ്കാല ചടങ്ങിനിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി അഞ്ച് സ്ത്രീകള്‍ക്ക് പരിക്ക്. ചെങ്ങന്നൂരിനടുത്ത് പ്രാവിന്കൂടിലാണ് സംഭവം.

വഴിയരുകില്‍ പൊങ്കാല അടുപ്പ് കൂട്ടിയിരുന്ന സ്ത്രീകള്‍ക്കിടയിലേയ്ക്കാണ് കാര്‍ കയറിയത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top