ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലടിസ്ഥാനത്തില്‍; ഹെലികോപ്റ്റര്‍ സേവനവും ലഭ്യം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. നാല് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് സേനാ വിഭാഗങ്ങള്‍ അറിയിച്ചു. ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നത്.

15 സൈനിക ബോട്ടുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 65 മത്സ്യതൊഴിലാളി ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 100 അംഗങ്ങളടങ്ങിയ കരസേനയുടെ 4 ടീമുകളും ചെങ്ങന്നൂരില്‍ എത്തിച്ചു. ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷണം എത്തിക്കാനും പരിശ്രമം നടത്തുന്നുണ്ട്. ഹെലികോപ്റ്റര്‍ മുഖേനയാണ് ഭക്ഷണം എത്തിക്കുന്നത്.

Top