ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്; എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കായിരിക്കും വോട്ട് എന്ന് തുഷാര്‍ വെളളാപ്പള്ളി

thushar vellapally

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കായിരിക്കും വോട്ട് ചെയ്യുകയെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി.

എന്നാല്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ അവര്‍ക്കിഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്‌തേക്കുമെന്നും, വോട്ട് മറിക്കാനോ എന്‍.ഡിഎ.യെ ഒഴിവാക്കാനോ ശ്രമിക്കില്ലെന്നും തുഷാര്‍ പറഞ്ഞു.

ബി.ഡി.ജെ.എസ് ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമാകാത്തതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ്.
പ്രശ്‌നം പരിഹരിച്ചാല്‍ അത്രയും വേഗം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top