ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ; പിന്തുണ സംബന്ധിച്ച് തീരുമാനമാകാതെ കേരളാ കോൺഗ്രസ്

കോട്ടയം : ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമാകാതെ കേരളാ കോൺഗ്രസ്. ഇന്ന് ചേർന്ന നിർണായക സ്റ്റിയറിങ് കമ്മിറ്റി തീരുമാനമാകാതെ പിരിഞ്ഞു. തിരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്നതിൽ ഉടൻ തീരുമാനമാകുമെന്നും, ഇതിനായി ഒൻപതംഗ സമിതിയെ ചുമതലപ്പെടുത്തിയതായും യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കെ.എം. മാണി പറഞ്ഞു.

എന്നാൽ വാർത്താ സമ്മേളനത്തിൽ പി.ജെ. ജോസഫും, മോൻസ് ജോസഫും പങ്കെടുത്തില്ല. നിലപാടിൽ ശക്തമായ എതിർപ്പുള്ളതിനാലാണ് ഇവർ വിട്ടു നിന്നതെന്നാണ് സൂചന. യുഡിഎഫിനെ പിന്തുണക്കണമെന്ന നിലപാടിലാണ് പി.ജെ. ജോസഫ് വിഭാഗം. എന്നാൽ ഇതിനെതിരെ വളരെ രൂക്ഷമായ രീതിയിലാണ് ജോസ് കെ. മാണി പ്രതികരിച്ചത്. ഒരിക്കൽ വഞ്ചിച്ചവർക്കൊപ്പം ഇനി പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മാണി വിഭാഗം.

Top