ചെങ്ങന്നൂരിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

thushar vellapally

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസ് കാരണമാണ്. എന്നാൽ നൽകിയ വാഗ്ദാനം പാലിക്കാൻ എൻഡിഎ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബോർഡ് കോർപറേഷൻ സ്ഥാനം കിട്ടാതെ ഇനി ബിജെപിയുമായി സഹകരണമില്ല. രാജ്യസഭാ സീറ്റ് ആവശ്യപെട്ടെന്നുള്ള കുപ്രചാരണത്തിന്റെ പുറകിൽ ചില ബിജെപി നേതാക്കളുമുണ്ട്. വ്യാജ വാർത്ത സൃഷ്ടിച്ച്‌ തന്നേയും തന്റെ പാർട്ടിയെയും അപമാനിച്ചവർക്കെതിരെ രേഖാമൂലം നടപടിക്ക്‌ ആവശ്യപ്പെടും. ബിജെപിയെ കൂട്ടാതെ മറ്റ് കക്ഷികളുടെ യോഗം ചേരുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ബിജെപിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top