ചെങ്ങന്നൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് വിവാഹം നടത്തി;പാസ്റ്റര്‍മാര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശം ലംഘിച്ച് വിവാഹം നടത്തിയ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍. പാണ്ടനാട്ടിലാണ് സംഭവം.

കോഴഞ്ചേരി പുന്നയ്ക്കാട് സഭാ പാസ്റ്റര്‍ പി.എം.തോമസ് (തങ്കച്ചന്‍-67), മുന്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജെ.ജയിംസ് (67)എന്നിവരാണ് അറസ്റ്റിലായത്.

പാണ്ടനാട് കീഴ്വന്മഴി ചര്‍ച്ച ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ വധുവിന്റെ വീട്ടില്‍ നടന്ന വിവാഹത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. ആള്‍ക്കൂട്ടം കണ്ട് നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് അറസ്റ്റ്‌.

Top