ചെങ്ങന്നൂരിലെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍; സജി ചെറിയാനെ തള്ളി കോടിയേരി

Kodiyeri-

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബിജെപി എത്തുമെന്ന സജി ചെറിയാന്റെ നിലപാടിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ചെങ്ങന്നൂരില്‍ നടക്കുന്ന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നാണ് അദ്ദേഹം പറയുന്നത്.

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹിന്ദുത്വ ശക്തികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയാണെന്നും, അതുകൊണ്ടാണ് വിഷ്ണുനാഥിനെ ഒഴിവാക്കിയതെന്നും കോടിയേരി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ആന്റണിയുടെ പ്രസ്താവന ബിജെപി-കോണ്‍ഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ടിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top