ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ്എന്‍ഡിപി നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി

kodiyeri balakrishnan

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സ്‌നേഹിയായ സ്ഥാനാര്‍ഥിക്കായിരിക്കും വോട്ട് എന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നത്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു എസ്എന്‍ഡിപിയുടെ നിലപാട് വെള്ളാപ്പള്ളി അറിയിച്ചത്.

സമുദായ സ്‌നേഹികളായ സ്ഥാനാര്‍ഥികള്‍ ആരാണെന്ന് എസ്എന്‍ഡിപി യോഗത്തിലുള്ളവര്‍ക്ക് നന്നായി അറിയാമെന്നും, ഇതിനുള്ള വ്യക്തമായ നിര്‍ദ്ദേശം എസ്എന്‍ഡിപി അംഗങ്ങള്‍ക്ക് നല്‍കി കഴിഞ്ഞെന്നും. നാല്‍പ്പതിനായിരത്തിലേറെ വോട്ടുകളുള്ള പിന്നോക്ക വിഭാഗമാകും ചെങ്ങന്നൂരില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുക എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Top