ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ ഇടതിന് ,രഹസ്യ നിര്‍ദ്ദേശം അണികള്‍ക്ക് നല്‍കും ..

61866ca1-1d91-4a69-aa64-e1ebf4e1bc6a

കോട്ടയം: കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക വിധിയെഴുത്തായി മാറാന്‍ പോവുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ഇടതുപക്ഷത്തിന്.ഇതു സംബന്ധമായ രഹസ്യ നിര്‍ദ്ദേശം പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറുമെന്നാണ് വിവരം.കേരളകൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പരസ്യമായി മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് രഹസ്യമായി ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വിജയം ഉറപ്പിക്കുകയാണ് ലക്ഷ്യം.ലോക് സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നാല്‍ കാലുവാരുമെന്ന ഭയം ഉള്ളതിനാല്‍ ഇടത് പിന്തുണ ഉറപ്പിക്കുകയാണ് ലക്ഷ്യം.

ചെങ്ങന്നൂരില്‍ അയ്യായിരത്തോളം വോട്ടുകള്‍ കേരള കോണ്‍ഗ്രസ്സിന് ഉണ്ടെന്നാണ് അവകാശവാദം.കാരണമില്ലാതെ യു.ഡി.എഫ് വിട്ടുപോയ മാണിയെ യാതൊരു കാരണവശാലും തിരികെ കൊണ്ടുവരരുതെന്നാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാവായ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അഭിപ്രായം. എന്നാല്‍ എങ്ങനെയും മാണിയെ യു.ഡി.എഫില്‍ തിരിച്ചുകൊണ്ടുവരാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. ഇതിനായി ഉമ്മന്‍ചാണ്ടി കരുക്കള്‍ നീക്കുന്നുണ്ടെന്നാണ് അണിയറയിലെ സംസാരം.
മുസ്ലീം ലീഗ് എം.പി കുഞ്ഞാലിക്കുട്ടിയും മാണിയെ യു.ഡി.എഫില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു.ഉമ്മന്‍ ചാണ്ടിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായ ഒരു നേതാവ് കഴിഞ്ഞദിവസം മാണിയുമായി രഹസ്യ സംഭാഷണം നടത്തിയിരുന്നു. എന്നാല്‍ മാണി വഴങ്ങിയിട്ടില്ലായെന്നാണ് അറിയുന്നത്.

എല്‍.ഡി.എഫില്‍ എത്തുന്നതിന് മാണിക്ക് വിഘാതമായി നില്ക്കുന്നത് സി.പി.ഐയുടെ പരസ്യ നിലപാടു മാത്രമാണ്.
കാനവും ബിനോയി വിശ്വവും മാണിക്കെതിരെ പര്യമായി രംഗത്ത് വന്ന് കഴിഞ്ഞു. വര്‍ഗീയ കക്ഷികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെങ്കില്‍ എന്തുകൊണ്ട് മാണിയെ എല്‍.ഡി.എഫില്‍ കൂട്ടിക്കൂടായെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വാദം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫില്‍ അംഗത്വം നല്കി മാണിയെ കൂടെനിര്‍ത്താനാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നാണ് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top