ചെങ്ങന്നൂരില്‍ ഇന്ന് ബിജെപിയുടെ ‘മഹാസമ്പര്‍ക്ക ദിനം’ ;മണ്ഡലത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കും

Adv. PS Sreedharan Pilla

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍പിള്ളയുടെ രണ്ടാംഘട്ട പ്രചരണം തുടങ്ങുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വീടുകളും ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.സോമന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കോര്‍കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ ബിജെപി സംസ്ഥാന ഭാരവാഹികളും വിവിധ മോര്‍ച്ചകളുടെ സംസ്ഥാന നേതാക്കളും പ്രചരണത്തില്‍ പങ്കെടുക്കും. രാവിലെ 10 ന് ചെങ്ങന്നൂര്‍ കിഴക്കേ നടയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമ്പര്‍ക്കം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

മാന്നാര്‍ പഞ്ചായത്തില്‍ കുമ്മനം രാജശേഖരന്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളില്‍ കെ.സുരേന്ദ്രന്‍, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒ.രാജഗോപാല്‍ എംഎല്‍എ, എം ടി രമേശ്, മുളക്കുഴ പഞ്ചായത്തില്‍ വി. മുരളീധരന്‍ എംപി, ആല പഞ്ചായത്തില്‍ എം.ഗണേശന്‍, പുലിയൂര്‍, ബുധനൂര്‍ പഞ്ചായത്തുകളില്‍ ശോഭാ സുരേന്ദ്രന്‍, ചെന്നിത്തല പഞ്ചായത്തില്‍ എ.എന്‍. രാധാകൃഷ്ണന്‍, ചെറിയനാട്, വെണ്‍മണി പഞ്ചായത്തുകളില്‍ സി.കെ.പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Top