ഭക്ഷ്യസാധനങ്ങളിലെ രാസപദാര്‍ഥങ്ങള്‍ ; അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : നിത്യേന ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളില്‍ മായം കലര്‍ത്തി പൊതുജനാരോഗ്യം ഗുരുതരമാക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യസാധനങ്ങളിലെ രാസപദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷസാന്നിധ്യം ഇല്ലാതാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ആരോഗ്യം, കൃഷി, നികുതി സെക്രട്ടറിമാര്‍ക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കുമാണ് കമ്മീഷന്‍ ജുഡീഷല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ നാലാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

പൊതുജനാരോഗ്യം സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മത്സ്യവും പച്ചക്കറിയും വിഷലിപ്തമാകുമ്പോള്‍ കണ്ണുമടച്ച് നോക്കിയിരിക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. ഭക്ഷണ സാധനങ്ങളില്‍ വിഷം കലര്‍ത്തുന്നത് ഉദ്യോഗസ്ഥര്‍ ഗൗരവമായി കാണണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Top