മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാല് മരണം

മഹാരാഷ്ട്ര: രത്നഗിരിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. സ്ഫോടന കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

രണ്ട് പ്രാവശ്യം സ്ഫോടനമുണ്ടായെന്നാണ് വിവരം. 40-50 പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പേരെ രക്ഷപ്പെടുത്തി.

 

Top