chemeni; woman employees against attack

കാസര്‍കോട്: ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വനിത തൊഴിലാളികളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴില്‍ തുറവ് ഡിവിഷനിലെ നെടുമണ്ടയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെയാണ് ഒരു ജീപ്പിലെത്തിയ ഒരുസംഘം അളുകള്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സൂപ്പര്‍വൈസര്‍ സുമ, തൊഴിലാളി എം.സീമ എന്നിവര്‍ക്കാണ് പരിക്കേറ്റേത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഒരുഭാഗം ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നും പരുക്കേറ്റവര്‍ പറയുന്നു. സംഭവത്തില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top