അസ്കർ അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘ചെമ്പരത്തിപ്പൂ’.
നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചെമ്പരത്തിപ്പൂവിൽ അടിപൊളി രതീഷായി ധർമജൻ ബോൾഗാട്ടി എത്തുന്നു.
പൊട്ടിച്ചിരിപ്പിക്കുന്ന നമ്പറുകളുമായിയാണ് അടിപൊളി രതീഷ് എത്തുന്നത്.
പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിത്.
അദിതി രവിയും, പാർവ്വതി അരുണുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഹണി ബീ 2.5 ആണ് അസ്കർ അലി നായകനായ ആദ്യ ചിത്രം.
അജു വർഗീസ്, ധർമ്മജൻ ബോർഗാട്ടി, വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡ്രീംസ് സ്ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവരാണ്.