പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകി ‘ചെമ്പരത്തിപ്പൂ’; പുതിയ പോസ്റ്റർ

ടൻ ആസിഫ് അലിയുടെ സഹോദരൻ അസ്‌കർ അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘ചെമ്പരത്തിപ്പൂ’.

പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിത് .

ജീൻപോൾ ലാൽ സംവിധാനം ചെയ്‌ത ഹണി ബീ 2.5 ആണ് അസ്‌കർ അലി നായകനായ ആദ്യ ചിത്രം.

നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്‌റ്റർ എത്തി.

അദിതി രവിയും പാർവ്വതി അരുണുമാണ് നായികമാരായി എത്തുന്നത്.

കുമ്പളം എന്ന ദ്വീപിൽ നടക്കുന്ന കഥയാണ് ചെമ്പരത്തിപ്പൂ.

23 വയസ് പ്രായമുള്ള ഒരു യുവാവിന്റെ ഇപ്പോഴത്തെ ജീവിതവും അയാളുടെ പ്ലസ്ടു കാലഘട്ടത്തിലെ സ്‌കൂൾ ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അജു വർഗീസ്, ധർമ്മജൻ ബോർഗാട്ടി, വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡ്രീംസ് സ്‌ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവരാണ്‌.

Top