സണ്ണി ലിയോണിനൊപ്പം ചെമ്പന്‍ വിനോദ്; ചിത്രം പങ്കുവെച്ച് താരം

ടന്‍ ചെമ്പന്‍ വിനോദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പമുള്ള ചിത്രമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്. സിനിമാതാരങ്ങളടക്കം ഒട്ടനവധി പേരാണ് ചിത്രത്തിന് താഴെ കമന്റും ആശംസകളുമായി രംഗത്ത് വന്നത്.

നിലവില്‍ രണ്ട് മലയാള ചിത്രങ്ങളിലാണ് സണ്ണി ലിയോണ്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തില്‍ സണ്ണിയാണ് കേന്ദ്രകഥാപാത്രം. മലയാളത്തിന് പുറമേ തമിഴ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീലയാണ് മറ്റൊരു ചിത്രം.

 

Top