നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു; വധു കോട്ടയം സ്വദേശി

ടന്‍ ചെമ്പന്‍ വിനോദ് വീണ്ടും വിവാഹിതനാകുന്നു. കോട്ടയം സ്വദേശി മറിയം തോമസാണ് വധു. വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.

മലയാള സിനിമയില്‍ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്.

ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‌ഐയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദിന് ലഭിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റില്‍ കഥാപാത്രം ചെമ്പന്‍ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ചഒന്നാണ്. ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്.

Top