ചെല്‍സി യുവതാരം ഹഡ്‌സന്‍ ഓഡോയിക്ക് പരിക്ക്; ഈ സീസണില്‍ കളിക്കാനാകില്ല

ചെല്‍സിയുടെ യുവ താരം കാലം ഹഡ്‌സന്‍ ഓഡോയിക്ക് പരിക്ക്. ഇതോടെ താരം ഈ സീസണില്‍ കളിക്കാന്‍ ഇറങ്ങില്ലെന്നാണ് സൂചന. ബേലണ്‍ലിക്ക് എതിരായ മത്സരത്തിലെ ആദ്യ പകുതിയിലായിരുന്നു ഓഡോയിയുടെ കാലിന് പരിക്കേറ്റത്.

പ്രീമിയര്‍ ലീഗില്‍ ടോപ്പ് 4 ലക്ഷ്യമിടുന്ന ചെല്‍സിക്ക് ഇനി 3 നിര്‍ണായക മത്സരങ്ങള്‍ ബാക്കിയുണ്ട്. കൂടാതെ യൂറോപ്പ ലീഗ് സെമി ഫൈനലും കളിക്കേണ്ട ടീമിന് താരത്തിന്റെ നഷ്ടം ചെല്‍സിക്ക് കടുത്ത തിരിച്ചടിയാകും. മികച്ച പ്രകടനങ്ങളിലൂടെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച താരത്തിനും ഇത് വലിയ നിരാശയാകും സമ്മാനിക്കുക. താരത്തെ കൂടാതെ മധ്യനിര താരം കാന്റെയും പരികിന്റെ പിടിയിലാണ്.

Top