ഇനിയും താരങ്ങളെ പരസ്യമായി കുറ്റം പറയും; മുഖത്ത് നോക്കി സംസാരിക്കുന്നതില്‍ മടിയില്ലെന്ന് ‘സാരി’

താരങ്ങളെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു കുറ്റബോധവും തോന്നാറില്ലെന്ന് ചെല്‍സി പരിശീലകന്‍ സാരി. അവസാന മത്സരത്തിലെ പരാജയത്തിനു ശേഷം കോച്ച് ചെല്‍സി താരങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും താന്‍ മുഖത്ത് നോക്കി സംസാരിക്കുന്ന ആളാണെന്നുമായിരുന്നു സാരിയുടെ പ്രതി്കരണം.

ആഴ്‌സണലിനോട് തോറ്റ ശേഷം ചെല്‍സി താരങ്ങള്‍ ഭീരുക്കള്‍ ആണെന്നും ഇവര്‍ക്ക് പ്രചോദനം നല്‍കി ഉന്മേഷരാക്കാന്‍ കഴിയില്ലെന്നും സാരി പറഞ്ഞിരുന്നു. ഇത് താരങ്ങളെ മാനസികമായി തളര്‍ത്തുമെന്ന് സാരിക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ പ്രതികരണത്തില്‍ താരങ്ങള്‍ക്ക് വിഷമം ഉണ്ടായേക്കാം എന്നാല്‍ താന്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാന്‍ ഉള്ള കഴിവും ബോധവും താരങ്ങള്‍ക്കുണ്ടെന്നും ഇനിയും ഇങ്ങനെ തന്നെ പറയും എന്നും അദ്ദേഹം പറഞ്ഞും. ചെല്‍സി അവസാന വേഷങ്ങളില്‍ പരിചയസമ്പത്തുള്ള ലീഡേഴ്‌സിനെ നഷ്ടപ്പെട്ട കഷ്ടപ്പാടിലാണെന്നും സാരി സൂചിപ്പിച്ചു.

Top