മൗറീനോ തിരിച്ചു വരണം, പക്ഷേ എനിക്കത് പാരയാകരുത്: ചെല്‍സി പരിശീലകന്‍

തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൗറീനോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി ചെല്‍സി പരിശീലകന്‍ സാരി. കഴിവുറ്റ പരിശീലകനാണ് മൗറീനോ, പ്രീമിയര്‍ ലീഗിന് മൗറീനോ ഇല്ലാത്തത് ഒരു നഷ്ടമായി തോന്നും എന്നും സാരി പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട പരിശീലകനാണ് മൗറീനോ. പരിശീലകന്‍ എന്ന നിലയില്‍ മാത്രമല്ല അദ്ദേഹം നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും സാരി കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോള്‍ പരിശീലക സ്ഥാനത്തേക്ക് മൗറീനോ ഉടന്‍ തിരിച്ചു വരുമെന്നും സാരി പറഞ്ഞു . പക്ഷേ ആ തിരിച്ചു വരവില്‍ സാരി മൗറീനോക്ക് മുന്നില്‍ ഒരു കണ്ടീഷനും വെച്ചിട്ടുണ്ട്. മൗറീനോയുടെ പരിശീലകനായുള്ള തിരിച്ചു വരവ് പക്ഷേ എന്റെ ക്ലബായ ചെല്‍സിയിലേക്ക് ആകരുത് എന്നാണ് സാരി പറഞ്ഞത്.

നേരത്തെ രണ്ട് തവണ ചെല്‍സി പരിശീലക സ്ഥാനത്ത് ഇരുന്നിട്ടുള്ള ആളാണ് മൗറീനോ മൂന്ന് ലീഗ് കിരീടങ്ങള്‍ ചെല്‍സിക്ക് മൗറീനോ നേടിക്കൊടുത്തിട്ടുണ്ട്.

Top