ഇന്ന് നടക്കുന്നത് സൂപ്പര്‍ പോരാട്ടം; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയും ചെല്‍സിയും കളിക്കളത്തില്‍

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഇന്ന് നടക്കുന്നത് സൂപ്പര്‍ പോരാട്ടങ്ങളാണ്. ആദ്യപാദത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണിനെ നേരിടും. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളി സ്പാനിഷ് ശക്തികളായ ബാഴ്‌സലോണയെ നേരിടും. രാത്രി 1.30-നാണ് കിക്കോഫ്.

ബയേണും ചെല്‍സിയും മുമ്പ് ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടവരാണ്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെല്‍സി. പരിക്കുമൂലം എന്‍ഗോളെ കാന്റെ കളിക്കാത്തത് ചെല്‍സിക്ക് തിരിച്ചടിയാണ്. സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളൊഴിയാത്ത ബൂട്ടുകളിലാണ് ബയേണിന്റെ പ്രതീക്ഷ. തോമസ് മുള്ളറും തിരിച്ചെത്തിയിട്ടുണ്ട്.

നാപ്പോളി പേടിയിലാണ് ബാഴ്‌സ. സ്പാനിഷ് ലാലിഗയില്‍ മികച്ച ഫോമിലാണ് ബാഴ്‌സലോണ, ഒപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സിയും. എന്നാല്‍, പുതിയ പരിശീലകന്‍ ഗന്നാരോ ഗട്ടുസോയുടെ കീഴില്‍ നാപ്പോളി അടിമുടി മാറിക്കഴിഞ്ഞു. ലീഗില്‍ അവസാനം കളിച്ച അഞ്ചു കളികളില്‍ അവര്‍ നാലെണ്ണത്തിലും ജയിച്ചു. കോപ്പ ഇറ്റാലിയയില്‍ ഇന്റര്‍മിലാനെയും അട്ടിമറിച്ചു.

Top