ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ ജയം; സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്

സ്റ്റാംഫോഡ് ബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ ജയം. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ സ്വീഡന്‍ ക്ലബ്ബ് മാല്‍മോ എഫ്എഫിനെതിരേ നാല് ഗോളിന്റെ ജയമാണ് ചെല്‍സി നേടിയത്. ക്രിസ്റ്റിയന്‍സെന്‍, ജോര്‍ജ്ജിനോ(ഡബിള്‍), ഹാവര്‍ട്സ് എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്.

അതിനിടെ തിരിച്ചടിയായി ചെല്‍സിയുടെ സൂപ്പര്‍ താരങ്ങളായ ലൂക്കാക്കുവിനും ടിമോ വാര്‍ണര്‍ക്കും പരിക്കേറ്റു. 23ാം മിനിറ്റില്‍ മാല്‍മോ താരത്തിന്റെ പിന്നില്‍ നിന്നുള്ള ടാക്കിളില്‍ നിന്നാണ് ലൂക്കാക്കുവിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് താരം കളംവിട്ടു . 43ാം മിനിറ്റില്‍ പരിക്കേറ്റ വെര്‍ണറും കളം വിട്ടു.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ യുവന്റസ് സെനിറ്റ് സെന്റ് പിറ്റേഴ്സ്ബര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 86ാം മിനിറ്റില്‍ കുലുസേവസ്‌കിയാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. മൂന്ന് ജയങ്ങളുമായി ഗ്രൂപ്പില്‍ യുവന്റസ് ഒന്നാമതും രണ്ട് ജയങ്ങളുമായി ചെല്‍സി രണ്ടാമതും നില്‍ക്കുന്നു.

Top